കൊല്ലം : യുവമോര്‍ച്ച ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് വളയല്‍ സമരത്തില്‍ സംഘര്‍ഷം . പൊലീസ് സമരക്കാർക്കുനേരെ നാല് തവണ ജലപീരങ്കിയും മൂന്ന് തവണ ഗ്രനേഡും പ്രയോഗിച്ചു . യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുക , മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം .
ഗ്രനേഡ് പ്രയോഗത്തില്‍ യുവമോര്‍ച്ച കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ശംഭു ഉള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റു . ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
പ്രവര്‍ത്തകര്‍ കലക്ടറേറ്റിെന്റ നാല് ഗേറ്റുകള്‍ ഉള്‍പ്പടെ ഉപരോധിച്ചു. തുടര്‍ന്ന് കലക്ടറേറ്റിെന്റ പ്രധാനഗേറ്റിന് മുന്നിലാണ് ജലപീരങ്കി പ്രയോഗിച്ചത് . ഇത് നിര്ത്തണമെന്നാവശ്യമുന്നയിച്ച് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
Comments are closed.