ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യസഭയ്ക്കു പിന്നാലെ ലോക്സഭയും പ്രതിപക്ഷം ബഹിഷ്കരിച്ചു . കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിനെ തുടർന്നാണ് ലോക്സഭയും സഭ ബഹിഷ്കരിച്ചത് .
കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു . ഇതിന്റെ അടിസ്ഥാനത്തില്‍ ബില്‍ തിരികെ വിളിച്ച് വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു . എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
രാജ്യസഭയും ലോക്സഭയും ഇരട്ടസഹോദരങ്ങളെ പോലെയാണെന്നും ഒരാള്‍ക്ക് വേദനിച്ചാല്‍ മറ്റേയാള്‍ക്ക് ഉത്കണ്ഠയുണ്ടാകും . ഞങ്ങളുടെ പ്രശ്നം കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ടതാണ് . അത് പിന്‍വലിക്കണം . കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ജി അത് പിന്‍വലിക്കാന്‍ തയ്യാറായാല്‍ സഭ തുടരുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു .
Comments are closed.