Times Kerala

ഓസ്‌ട്രേലിയയിലെ വിദൂരസ്ഥങ്ങളായ ദ്വീപുകളില്‍ 414 മില്യണ്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്തി; മാലിന്യങ്ങളില്‍ ഒരു മില്യണോളം ഷൂസുകളും 3,70,000ത്തില്‍ അധികം ടൂത്ത് ബ്രഷുകളും

 
ഓസ്‌ട്രേലിയയിലെ വിദൂരസ്ഥങ്ങളായ ദ്വീപുകളില്‍ 414 മില്യണ്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്തി; മാലിന്യങ്ങളില്‍ ഒരു മില്യണോളം ഷൂസുകളും 3,70,000ത്തില്‍ അധികം ടൂത്ത് ബ്രഷുകളും

ഓസ്‌ട്രേലിയയിലെ വിദൂരസ്ഥങ്ങളായ ദ്വീപുകളില്‍ 414 മില്യണ്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് പ്രകാരം ഏതാണ്ട് ഒരു മില്യണോളം ഷൂസുകളും 3,70,000ത്തില്‍ അധികം ടൂത്ത് ബ്രഷുകളുമാണ് ഇവിടങ്ങളില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിദൂരസ്ഥങ്ങളായ കൊക്കോസ് (കീലിംഗ്) ഐലന്റുകളുടെ തീരങ്ങളിലാണിവ അടിഞ്ഞ് കൂടിയിരിക്കുന്നതെന്നും ഇത് സംബന്ധിച്ച ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു.

വ്യാഴാഴ്ച സയന്റിഫിക്ക് റിപ്പോര്‍ട്‌സ് ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ടെറിട്ടെറി 238 ടണ്‍ പ്ലാസ്റ്റിക് പാഴ് വസ്തുക്കളാല്‍ മലീമസായിരിക്കുന്നുവെന്നും ഇവിടങ്ങളില്‍ വെറും 500 പേര്‍ മാത്രം താമസിക്കാരുള്ളപ്പോഴാണീ ദുരവസ്ഥയുണ്ടായിരിക്കുന്നതെന്നും ഈ പഠനം എടുത്ത് കാട്ടുന്നു.ആള്‍ത്താമസമില്ലാത്ത 27ദ്വീപുകളിലും വന്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ പറുദീസകള്‍ എന്നറിയപ്പെടുന്ന ഈ ദ്വീപുകള്‍ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരങ്ങളായ ഇടങ്ങളാണ്.

Related Topics

Share this story