Times Kerala

‘ബാല വിവാഹം’ ! പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ.!

 
‘ബാല വിവാഹം’ ! പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ.!

കുട്ടികള്‍ എന്ന് തോന്നിക്കുന്ന രണ്ടു പേരുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിവാഹത്തിനു ശേഷമുള്ള പോസ്റ്റ് ഫോട്ടോഷൂട്ടിന്റെ എന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ് ഇവ.കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും, പെണ്ണും ചേര്‍ന്ന ചിത്രങ്ങള്‍ ബാല വിവാഹമെന്ന പേരിലാണ് പ്രചരിക്കുന്നത്. വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളാണ് ചിത്രത്തിന് നേരെ ഉണ്ടായത്.വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍, ഫേസ്ബുക്ക് ട്രോളുകളില്‍ എന്നിവിടങ്ങളില്‍ ഈ ചിത്രം വച്ച് ബാലവിവാഹ പ്രചരണവും ട്രോളുകളും നിറയുകയാണ്.

വിവിധ സോഷ്യല്‍ മീഡിയകളില്‍ അങ്ങോളമിങ്ങോളം ഈ ചിത്രം പറന്നു കളിക്കുകയാണ്. തീക്ഷണ ഫോട്ടോഗ്രഫി എന്ന പേജിലാണ്. പേജിലെ വിവരണം അനുസരിച്ച് ഫോട്ടോയില്‍ ഉള്ളത് നീതമി, ബുദ്ദിക എന്നീ ദമ്പതികളാണെന്ന് പറയുന്നു.ഇതിനൊപ്പം പ്രചരിക്കുന്ന സിംഹള ഭാഷയിലുള്ള ഒരു കമന്റ് പ്രകാരം ഇവര്‍ക്ക് വളര്‍ച്ച വൈകല്യം ഉള്ളവരാണെന്നും. വരന് 28 വയസും, വധുവിന് 27 വയസും ഉണ്ടെന്ന് വ്യക്തമാണ്.ഇതിനൊപ്പം തന്നെ തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജിലെ ചിത്രങ്ങള്‍ക്ക് അടിയില്‍ തന്നെ നിരവധിപ്പേരുടെ കമന്റുകള്‍ ഈ ദമ്പതികള്‍ ബാല വിവാഹം നടത്തിയതല്ലെന്നും പ്രായപൂര്‍ത്തിയായവര്‍ തന്നെയാണെന്നും തെളിയിക്കുന്നു.

Posted by Theekshana photography on Saturday, September 19, 2020

 

Related Topics

Share this story