Times Kerala

തിരുവനന്തപുരം ജില്ലാ കളക്ടർ സ്വയം നിരീക്ഷണത്തിൽ

 
തിരുവനന്തപുരം ജില്ലാ കളക്ടർ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം: ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിൽ പോകുന്നതായി അറിയിച്ചു. എ.ഡി.എം വി.ആർ.വിനോദിന് കോവിഡ് ‑19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കളക്ടർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.വീട്ടിൽ നിരീക്ഷണത്തിലിരുന്ന് ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുമെന്നും എല്ലാവരും കോവിഡ് 19നെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.

Related Topics

Share this story