Times Kerala

ഇതൊരു നല്ല തുടക്കം, യോഗി സര്‍ക്കാരിനെ പുകഴ്ത്തി നടന്‍ കൃഷ്ണകുമാര്‍

 
ഇതൊരു നല്ല തുടക്കം, യോഗി സര്‍ക്കാരിനെ പുകഴ്ത്തി നടന്‍ കൃഷ്ണകുമാര്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാനൊരുങ്ങുന്ന യോഗി സര്‍ക്കാരിനെ പുകഴ്ത്തി നടന്‍ കൃഷ്ണകുമാര്‍.

കൃഷ്ണകുമാറിന്റെ കുറിപ്പ് വായിക്കാം,

ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ടറിക്കും, സിനിമ ആസ്വാദകര്‍ക്കും നല്ല വാര്‍ത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയര്‍ത്തുന്ന ഫിലിം സിറ്റികള്‍ നമുക്കാവശ്യമാണ്.

മുംബൈ കഴിഞ്ഞാല്‍ വടക്കേ ഇന്ത്യയില്‍ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ല.

ഇതൊരു നല്ല തുടക്കം. ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനു മുന്‍കൈയെടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രി യോഗി ആദിത്യനാതിനു അഭിനന്ദനങ്ങള്‍..

Related Topics

Share this story