Times Kerala

ഞങ്ങളെ തോൽപ്പിക്കണമെങ്കിൽ കുറഞ്ഞത് 500 റൺസെങ്കിലും എടുക്കേണ്ടി വരും..!

 
ഞങ്ങളെ തോൽപ്പിക്കണമെങ്കിൽ കുറഞ്ഞത് 500 റൺസെങ്കിലും എടുക്കേണ്ടി വരും..!

ഏകദിന ലോകകപ്പിന് ഇനി 12 നാൾ മാത്രം ശേഷിക്കെ വെല്ലുവിളിയുമായി താരങ്ങൾ രംഗത്ത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് ഇന്ഗ്ലണ്ട്.ഈ അവസ്ഥയില്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ ഒരു വെല്ലുവിളി നടത്തിയിരിക്കുകയാണ്.

തങ്ങളുടെ ഏകദിന ടീമിനെ തോല്‍പ്പിക്കണമെങ്കില്‍ 500 റണ്‍സ് എങ്കിലും ലക്ഷ്യം മുന്നില്‍ വെയ്ക്കണമെന്നാണ് ബിബിസി സ്പോര്‍ട്ടിനോട് വുഡ് പറഞ്ഞത്. 350-400 സ്കോര്‍ ഒക്കെ ഇപ്പോള്‍ സാധാരണയായിരിക്കുകയാണ്. അത് എളുപ്പത്തില്‍ നേടാനാവുന്നതാണ്. എതിരാളികള്‍ എത്ര സ്കോര്‍ ചെയ്താലും അത് മറികടക്കാന്‍ സാധിക്കുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും വുഡ് കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story