Times Kerala

ഓണ്‍ലൈന്‍ പഠനം: നൂതന പ്ലാറ്റ്ഫോമുമായി കെഎസ് യുഎം സ്റ്റാര്‍ട്ടപ്

 
ഓണ്‍ലൈന്‍ പഠനം: നൂതന പ്ലാറ്റ്ഫോമുമായി  കെഎസ് യുഎം സ്റ്റാര്‍ട്ടപ്

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ മേല്‍നോട്ടത്തിലുള്ള ടെക്നോളജി സ്റ്റാര്‍ട്ടപ്പായ എംബ്രൈറ്റ് ഇന്‍ഫോടെക് അദ്ധ്യാപനത്തിനും പഠനത്തിനുമുള്ള സമഗ്ര സംവിധാനമായ ‘എഡ്യുയോസ്കസ് എക്സ്ആര്‍’ പ്ലാറ്റ്ഫോം പുറത്തിറക്കി.

അദ്ധ്യാപകരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യവത്തായ വിദ്യാഭ്യാസവും നൈപുണ്യവികസനവും പ്രദാനം ചെയ്യുകയാണ് ലക്ഷ്യം. 14 വയസു മുതല്‍ വിദ്യാര്‍ത്ഥികളെ ജോലിനല്‍കുന്നവരായും ജോലിതേടുന്നവരായും മാറ്റുന്നതിന് ഊന്നല്‍ നല്‍കുന്ന സോഷ്യല്‍ കമ്മ്യൂണിറ്റി അക്കാദമിക് മാനേജ്മെന്‍റ് പ്ലാറ്റ്ഫോമാണിത്. ഓഗ്മെന്‍റഡ് റിയാലിറ്റി (എആര്‍) ഉപയോഗപ്പെടുത്തി മികച്ച ആശയവിനിമയമുള്ള ക്ലാസ്സുകള്‍ രൂപപ്പെടുത്തുന്നതിനും ലഭ്യമാക്കുന്നതിനും ഈ പ്ലാറ്റ്ഫോം സഹായകമാണ്.

‘എഡ്യുയോസ്കസ് എക്സ്ആര്‍’ പ്ലാറ്റ്ഫോമിന്‍റെ വെര്‍ച്വല്‍ പ്രകാശനത്തില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, കെഎസ് യുഎം സിഇഒ ഡോ. സജി ഗോപിനാഥ്, എംബ്രൈറ്റ് ഇന്‍ഫോടെക് സിഇഒയും സഹസ്ഥാപകനുമായ ശ്രീ. സത്യനാരായണന്‍ എആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തത്സമയപഠനം, അറ്റന്‍ഡന്‍സ് മാനേജ്മെന്‍റ്, അസൈന്‍മെന്‍റ് സമര്‍പ്പണം, അവലോകനം എന്നിവ അനായാസം സാധ്യമാണെന്നതാണ് എആര്‍ ഉപയുക്തമാക്കിയ ഈ പ്ലാറ്റ്ഫോമിലൂടെയുള്ള അദ്ധ്യാപന നേട്ടങ്ങള്‍.

Related Topics

Share this story