Times Kerala

‘ഫാമിലി മാൻ’ രണ്ടാം സീസൺ വരുന്നു..; സർപ്രൈസ് വീഡിയോയുമായി അണിയറ പ്രവർത്തകർ..!

 
‘ഫാമിലി മാൻ’ രണ്ടാം സീസൺ വരുന്നു..; സർപ്രൈസ് വീഡിയോയുമായി അണിയറ പ്രവർത്തകർ..!

ആമസോൺ പ്രൈം സൂപ്പർഹിറ്റ് വെബ് സീരിസായിരുന്ന ‘ഫാമിലി മാൻ’.വെബ് സീരിസിന്റെ രണ്ടാം സീസൺ വരുന്നു. വരവിനു മുന്നോടിയായി സർപ്രൈസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രീകരണദൃശ്യങ്ങൾ അടങ്ങിയ ടീസറാണ് അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നായിരുന്നു സീസൺ 1 പുറത്തിറങ്ങിയിരുന്നത്.

രാജ്, ഡികെ എന്നിവർ ചേർ‍ന്നാണ് ഫാമിലി മാൻ ഒരുക്കിയിരുന്നത്. മനോജ് ബാജ്പേയ്ക്കും നീരജിനും പുറമെ പ്രിയാമണി, ഷാരിബ് ഹാഷ്മി, കിഷോർ, ഗുൽ പനാഗ്, തുടങ്ങി നിരവധി താരങ്ങളാണ് ആദ്യ സീസണിൽ ഉണ്ടായിരുന്നത്.

Related Topics

Share this story