Times Kerala

2000 രൂപാ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല; കേന്ദ്രം

 
2000 രൂപാ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല; കേന്ദ്രം

ന്യൂഡല്‍ഹി: 2019-2020, 2020-2021 വര്‍ഷങ്ങളില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല, എന്നാല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ.ശനിയാഴ്ച ലോക്സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.പൊതുജനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിന് ആവശ്യമായ നോട്ടുകളുടെ അച്ചടി നിലനിര്‍ത്തുന്ന കാര്യം റിസര്‍വ്ബാങ്കും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

Related Topics

Share this story