Times Kerala

37 വര്‍ഷത്തിനിപ്പുറം ഉര്‍വശിയുടെ ഹിറ്റ് സിനിമയ്ക്ക് റീമേക്ക് ഒരുങ്ങുന്നു; നായികയായി ഐശ്വര്യ രാജേഷ്..!

 
37 വര്‍ഷത്തിനിപ്പുറം ഉര്‍വശിയുടെ ഹിറ്റ് സിനിമയ്ക്ക് റീമേക്ക് ഒരുങ്ങുന്നു; നായികയായി ഐശ്വര്യ രാജേഷ്..!

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഉര്‍വശിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് തമിഴ് ചിത്രം ‘മുന്താനെ മുടിച്ച്’ .ഇപ്പോളിതാ മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം മുന്താനെ മുടിച്ചിന്റെ റീമേക്ക് ഒരുങ്ങുകയാണ്. നായിക ഐശ്വര്യ രാജേഷാണ്. ഐശ്വര്യ രാജേഷ് ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താനെ മുടിച്ചില്‍ താരം തന്നെയാണ് നായകനായും വേഷമിട്ടത്. റീമേക്കിന്റെ രചന നിര്‍വ്വഹിക്കുന്നതും നടന്‍ ഭാഗ്യരാജ് തന്നെയാണ്. തമിഴ് സിനിമയുടെ ലാന്‍ഡ്മാര്‍ക്ക് ചിത്രങ്ങളിലൊന്നിന്റെ റീമേക്കില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്. 2021 ല്‍ ചിത്രമെത്തും എന്നാണ് ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

Related Topics

Share this story