Times Kerala

പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്തതായി ​പരാതി; അറബി കോളജ് അധ്യാപകൻ ഒളിവിൽ

 
പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്തതായി ​പരാതി; അറബി കോളജ് അധ്യാപകൻ ഒളിവിൽ

മലപ്പുറം: കല്‍പകഞ്ചേരിയില്‍ അറബി കോളജ് അധ്യാപകൻ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്തു .അധ്യാപകനായ സലാഹുദ്ദീൻ തങ്ങളാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​തത്​. ഇയാൾക്കെതിരെ പൊലീസ് പോക്​സോ നിയമപ്രകാരം കേസ്​ രജിസ്​റ്റർ ചെയ്​തതോടെ അധ്യാപകൻ ഒളിവിൽ പോയി.പീഡനവിവരം പുറത്തുപറയരുതെന്ന്​ അധ്യാപകന്റെ ഭീക്ഷണിയെ തുടന്ന് വിവരം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല.ഇതിനിടെ വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.വീട്ടുകാർ ചൈൽഡ്​ ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും പിന്നീട്​ പരാതി കൽപകഞ്ചേരി പൊലീസിന്​ കൈമാറുകയുമായിരുന്നു. അതേസമയം, കോളജിലെ മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന്​ പൊലീസ്​ പറയുന്നു.പ്രതിയെ ഉടൻ പിടികൂടാൻ ആകുമെന്ന് പോലീസ് അറിയിച്ചു.

Related Topics

Share this story