Times Kerala

പ്രായപൂർത്തി ആവാത്ത പെൺകുട്ടി പ്രസവിച്ച സംഭവം ; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

 
പ്രായപൂർത്തി ആവാത്ത പെൺകുട്ടി പ്രസവിച്ച സംഭവം ; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റ​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി വീട്ടിൽ പ്ര​സ​വി​ച്ച ന​വ​ജാ​തശിശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​ൻ അ​റ​സ്റ്റി​ൽ. പോ​ത്താ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.പെ​ണ്‍​കു​ട്ടി​യും കാ​മു​ക​നും സ്കൂ​ളി​ൽ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു.പ്രതിക്കെതിരെ പോ​ക്സോ വ​കു​പ്പ​നു​സ​രി​ച്ചാ​ണ് കേസെടുത്തിരിക്കുന്നത്.​ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് ഇ​തി​നി​ടെ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം നടത്തിയതിൽ മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് വ്യക്തമായതായി പോ​ലീ​സ് പ​റ​ഞ്ഞു.ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത്. വീ​ട്ടു​കാ​ർ ആം​ബു​ല​ൻ​സി​ൽ പെ​ണ്‍​കു​ട്ടി​യേ​യും ന​വ​ജാ​ത ശി​ശു​വി​നെ​യും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തും മു​ന്പ് ത​ന്നെ കു​ട്ടി മ​രി​ച്ചി​രു​ന്നുതു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​രും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.
.

Related Topics

Share this story