Times Kerala

ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടർന്നു, വിജനമായ സ്ഥലത്ത് എത്തിയപ്പോൾ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമം;23കാരൻ അറസ്റ്റിൽ

 
ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടർന്നു, വിജനമായ സ്ഥലത്ത് എത്തിയപ്പോൾ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമം;23കാരൻ അറസ്റ്റിൽ

തൊടുപുഴ: ജോലി കഴിഞ്ഞു വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന യുവതിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഉടുമ്പന്നൂർ കളപ്പുരയ്ക്കൽ മാഹിൻ റഷീദ് (23) ആണ് അറസ്റ്റിലായത്. യുവതിയെ ബൈക്കിൽ പിന്തുടർന്ന പ്രതി ഉടുമ്പന്നുരിനു സമീപം വിജനമായ സ്ഥലത്ത് വച്ച് യുവതിയെ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു.ഈ മാസം 2നു രാത്രി എട്ടോടെയാണ് സംഭവം. യുവതി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ച ശേഷമാണ് ഉപദ്രവിച്ചത്. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും കഞ്ചാവു കേസിലും മാഹിൻ റഷീദ് പ്രതിയാണെന്ന് പൊലീസ് പറ​ഞ്ഞു. കരിമണ്ണൂർ എസ്ഐ കെ. സിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒപ്പം അഡീഷനൽ എസ്ഐ പി.എ. തോമസ്, വനിതാ പൊലീസ് ഓഫിസർ യമുന എന്നിവരുമുണ്ടായിരുന്നു. പ്രതിയെ ഇടുക്കി കോടതിയിൽ ഹാജരാക്കി.

Related Topics

Share this story