Times Kerala

രണ്ടാമൂഴം: ഒത്തുതീർപ്പ് വ്യവസ്ഥയ്ക്ക് സുപ്രീം കോടതിയുടെ അംഗീകാരം

 
രണ്ടാമൂഴം: ഒത്തുതീർപ്പ് വ്യവസ്ഥയ്ക്ക് സുപ്രീം കോടതിയുടെ അംഗീകാരം

ഡൽഹി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസിലെ ഒത്തുതീർപ്പ് വ്യവസ്ഥയ്ക്ക് സുപ്രീം കോടതി അംഗീകാരം നൽകി. ഒത്ത് തീർപ്പ് വ്യവസ്ഥ പ്രകാരം രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ എം.ടിക്ക് തിരിച്ച് നല്‍കും. രണ്ടാമൂഴം കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടിക്കായിരിക്കും പൂര്‍ണ അവകാശം.

Related Topics

Share this story