Times Kerala

മ​ല​യാ​റ്റൂ​ർ സ്ഫോ​ട​നം; പാ​റ​മ​ട ഉ​ട​മ​യ്ക്കും ന​ട​ത്തി​പ്പു​കാ​ര​നും എ​തി​രെ മനഃപൂർവമല്ലാത്ത ന​ര​ഹ​ത്യ​ക്ക് കേ​സ്

 
മ​ല​യാ​റ്റൂ​ർ സ്ഫോ​ട​നം; പാ​റ​മ​ട ഉ​ട​മ​യ്ക്കും ന​ട​ത്തി​പ്പു​കാ​ര​നും എ​തി​രെ മനഃപൂർവമല്ലാത്ത  ന​ര​ഹ​ത്യ​ക്ക് കേ​സ്

മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​രി​ലെ പാ​റ​മ​ട​യി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ മരിച്ച സംഭവത്തിൽ പാ​റ​മ​ട ഉ​ട​മ​യ്ക്കും ന​ട​ത്തി​പ്പു​കാ​ര​നും എ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​യാ​റ്റൂ​രി​ന് സ​മീ​പം ഇ​ല്ലി​ത്തോ​ടു​ള്ള വി​ജ​യ എ​ന്ന പാ​റ​മ​ട​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പാറമട തൊഴിലാളികൾ ആയ നാ​ഗ​യും പെ​രി​യ​ണ്ണ​നുമാണ് മരിച്ചത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ക്കാ​ൻ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ലഎന്ന് വ്യക്തമായത്. സ്‌​ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് ത​ഹ​സീ​ല്‍​ദാ​രോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​സു​ഹാ​സ് അ​റി​യി​ച്ചു.

Related Topics

Share this story