Times Kerala

ദൃശ്യം 2 ..; ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും.!

 
ദൃശ്യം 2 ..; ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും.!

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കും ചിത്രീകരണം. അണിയറപ്രവര്‍ത്തകര്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്യും. കൊച്ചിയിലെ ചിത്രീകരണത്തിന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക 26-ന് ആയിരിക്കും .

കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിംഗ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും.

 

Related Topics

Share this story