Times Kerala

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടു, വിവാഹം കഴിഞ്ഞ ദിവസം തന്നെ രണ്ടരലക്ഷം രൂപയും തട്ടിയെടുത്ത് മുങ്ങി; തിരുവല്ല സ്വദേശി മാളയില്‍ അറസ്റ്റില്‍

 
ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടു, വിവാഹം കഴിഞ്ഞ ദിവസം തന്നെ രണ്ടരലക്ഷം രൂപയും തട്ടിയെടുത്ത് മുങ്ങി; തിരുവല്ല സ്വദേശി മാളയില്‍ അറസ്റ്റില്‍

മാള: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ തിരുവല്ല സ്വദേശി അറസ്റ്റിൽ. മാളയില്‍ നിന്നാണ് തിരുവല്ല കണ്ടത്തില്‍ ബിനു(കുഞ്ഞുമോന്‍-41)വാണ് അറസ്റ്റിലായത്. വെണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹം നടന്ന ദിവസം തന്നെ ബിനു മുങ്ങുകയായിരുന്നു.ആദ്യഭാര്യയില്‍നിന്ന് നിയമപരമായി വിവാഹമോചനം നേടിയതായി ഇയാള്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്.ആദ്യ വിവാഹത്തിലുള്ള തന്റെ കുട്ടിക്ക് അസുഖമാണെന്നും ചികിത്സാച്ചെലവിനാണെന്നും പറഞ്ഞാണു യുവതിയിൽ നിന്നും ഇയാൾ പണം കൈക്കലാക്കിയത്.തുടർന്ന്, വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയപെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാളെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാള ഇന്‍സ്‌പെക്ടര്‍ വി. സജിന്‍ ശശിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Related Topics

Share this story