Times Kerala

ഓണം ബമ്പർ: രണ്ടാം സമ്മാനമായ ഒരു കോടി രൂപ കൊടകര ആനത്തടത്തെ 6 വീട്ടമ്മമാര്‍ക്ക്

 
ഓണം ബമ്പർ: രണ്ടാം സമ്മാനമായ ഒരു കോടി രൂപ കൊടകര ആനത്തടത്തെ 6 വീട്ടമ്മമാര്‍ക്ക്

ആളൂര്‍ : കഴിഞ്ഞ ദിവസമാണ് ഇക്കൊല്ലത്തെ ഓണം ബമ്പർ ടിക്കറ്റിന്റ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കൊടകര ആനത്തടത്തെ 6 വീട്ടമ്മമാര്‍ക്ക് ലഭിച്ചു. അയല്‍പക്കക്കാരായ ഇവര്‍ 100 രൂപ വീതമെടുത്ത് 2 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയതില്‍ ടിഡി 764733 എന്ന നമ്പറിനാണ് സമ്മാനം.തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങര ഓമന, ചിറ്റാട്ടുകരക്കാരന്‍ ട്രീസ, കണ്ണേങ്കാട്ടുപറമ്പില്‍ അനിത, തളിയകുന്നത്ത് സിന്ധു, കളപ്പുരയ്ക്കല്‍ രതി എന്നിവര്‍ ചേര്‍ന്നാണ് ഓമനയുടെ മകന്‍ ശ്രീജിത്തില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്.

Related Topics

Share this story