Times Kerala

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു;മഴ തുടർന്നാൽ അണകെട്ട് തുറക്കേണ്ടി വരുമെന്ന് അധികൃതർ

 
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നു;മഴ തുടർന്നാൽ അണകെട്ട് തുറക്കേണ്ടി വരുമെന്ന്  അധികൃതർ

തൊ​​​​ടു​​​​പു​​​​ഴ: ​​​​ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​​ടു​​​​ക്കി ജ​​​ല​​​സം​​​​ഭ​​​​ര​​​​ണി​​​​യി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​യ​​​രു​​​ന്നു. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ഏ​​​​ഴുവരെയു​​​ള്ള ക​​​​ണ​​​ക്കു​​​പ്ര​​​​കാ​​​​രം 2381 അ​​​​ടി​​​​യാ​​​​ണ് ജ​​​​ല​​​​നി​​​​ര​​​​പ്പ്.2403 അ​​​​ടി​​​​യാ​​​ണു പ​​​​ര​​​​മാ​​​​വ​​​​ധി സം​​​​ഭ​​​​ര​​​​ണ​​​ശേ​​​​ഷി(74.87 ശ​​​​ത​​​​മാ​​​​നം)പ്രദേശത്ത് 67.40 മി​​​​ല്ലിമീ​​​​റ്റ​​​​ർ മ​​​​ഴ​ ല​​​ഭി​​​ച്ച​​​തോ​​​​ടെ 25.432 കോ​​​​ടി യൂ​​​​ണി​​​​റ്റ് വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ വെ​​​​ള്ളംഒഴുകിയെത്തി. ര​​​ണ്ടു​​​ദി​​​വ​​​സം​​​കൂ​​​ടി കനത്ത മഴ തുടർന്നാൽ അണകെട്ട് തുറക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം മ​​​​ല​​​​ങ്ക​​​​ര ഡാ​​​​മി​​​​ന്‍റെ ആ​​​​റു ഷ​​​​ട്ട​​​​റു​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച ക​​​​ഴി​​​​ഞ്ഞ് 20സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ കൂ​​​​ടി ഉ​​​​യ​​​​ർ​​​​ത്തി.നി​​​​ല​​​​വി​​​​ൽ ഡാ​​​​മി​​​​ന്‍റെ ഷ​​​​ട്ട​​​​റു​​​​ക​​​​ൾ 40 സെ​​​​ന്‍റിമീ​​​​റ്റ​​​​ർ ഉ​​​​യ​​​​ർ​​​​ത്തി 100 ക്യു​​​​മി​​​​ക് മീ​​​​റ്റ​​​​ർ വെ​​​​ള്ളം പു​​​​റ​​​​ത്തേ​​​​ക്ക് ഒ​​​​ഴു​​​​ക്കു​​​​ന്നു​​​​ണ്ട്.പമ്പ , ക​​​​ക്കി സം​​​​ഭ​​​​ര​​​​ണി​​​​ക​​​​ളി​​​​ലാ​​​​കെ 71 ശ​​​​ത​​​​മാ​​​​നം വെ​​​​ള്ള​​​​മാ​​​​ണ് അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. ഷോ​​​​ള​​​​യാ​​​​ർ- 98, ഇ​​​​ട​​​​മ​​​​ല​​​​യാ​​​​ർ- 76, കു​​​​ണ്ട​​​​ള- 94, മാ​​​​ട്ടു​​​​പ്പെ​​​​ട്ടി- 60, ആ​​​​ന​​​​യി​​​​റ​​​​ങ്ക​​​​ൽ- 60, പൊ​​​ന്മു​​​ടി- 85, ക​​​​ല്ലാ​​​​ർ​​​​കു​​​​ട്ടി 96.82, ലോ​​​​വ​​​​ർ പെ​​​​രി​​​​യാ​​​​ർ 91.96, ശ​​​​ത​​​​മാ​​​​നം എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു ജ​​​​ല​​​​ശേ​​​​ഖ​​​​രം. കൂടാതെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട 16 സം​​​​ഭ​​​​ര​​​​ണി​​​​ക​​​​ളി​​​​ലെ ജ​​​​ല​​​​ശേ​​​​ഖ​​​​രം 75% ആ​​​​യി ഉയർന്നു.

Related Topics

Share this story