Times Kerala

ബി.ജെ.പിയെ തോല്പിക്കാന്‍ ഇടത്, വലത് മുന്നണികള്‍ ഒന്നിച്ചു – കുമ്മനം രാജശേഖരന്‍

 
ബി.ജെ.പിയെ തോല്പിക്കാന്‍ ഇടത്, വലത് മുന്നണികള്‍ ഒന്നിച്ചു – കുമ്മനം രാജശേഖരന്‍

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്പിക്കാന്‍ ഇടത്, വലത് മുന്നണികള്‍ ഒന്നിച്ചെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ശബരിമല ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ കൊച്ചുമകന്‍ മിഥുന്‍ ഇമ്മാനുവേല്‍ ജോസഫും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് ക്രോസ് വോട്ടുണ്ടോയെന്ന് ഫലത്തിനു ശേഷം അറിയാം. തനിക്ക് വിജയപ്രതീക്ഷയുണ്ട്. വട്ടിയൂര്‍ക്കാവില്‍ താന്‍ മത്സരിച്ചപ്പോള്‍ ക്രോസ് വോട്ട് നടന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് നടന്നെങ്കില്‍ അത് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ശവപ്പെട്ടിയിലെ അവസാന ആണിയാകും.സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവായിരിക്കും തിരഞ്ഞെടുപ്പ് ഫലം. നിയമസഭാ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തെറ്റ് തിരുത്തണം. കെ.എസ്.ആര്‍.ടി.സി അയ്യപ്പഭക്തരെ കൊള്ളയടിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

Related Topics

Share this story