Times Kerala

മരുമകന്റെ മുന്നിൽവെച്ച് 45കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു: മൂന്നുപേർ അറസ്റ്റിൽ

 
മരുമകന്റെ മുന്നിൽവെച്ച് 45കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു: മൂന്നുപേർ അറസ്റ്റിൽ

ലക്നൗ: 45കാരിയായ സ്ത്രീയെ മരുമകന്റെ മുന്നിൽ വച്ച് കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കി. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ അക്രമികൾ ഇത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം നടന്നത്. കേസിൽ ണ്ടു പേരേ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത‌ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അതേസമയം,ഏഴോളം പേർകുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് പൊലീസ് അറിയിച്ചു.ബന്ധുവീട് സന്ദർശിച്ച ശേഷം മരുമകനൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഭിവടി എന്ന സ്ഥലത്തുവച്ചായിരുന്നു സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത്. മരുമകനെ കെട്ടിയിട്ട ശേഷമായിരുന്നു സ്ത്രീയെ അക്രമിസംഘം കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കിയത്.ആദ്യം പൊലീസിൽ പരാതിപ്പെടാൻ വിസമ്മതിച്ച സ്ത്രീ, വിഡിയോ പ്രചരിച്ചതോടെ ഭർത്താവിനോട് കാര്യങ്ങൾ പറയുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

Related Topics

Share this story