Times Kerala

തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു; സംസ്ഥാനത്ത് കൊറോണ ബാധിച്ച് ജീവൻ നഷ്ടപ്പെടുന്ന ആദ്യ ഡോക്ടർ

 
തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു; സംസ്ഥാനത്ത് കൊറോണ ബാധിച്ച് ജീവൻ നഷ്ടപ്പെടുന്ന ആദ്യ ഡോക്ടർ

തിരുവനന്തപുരം: കൊറോണ ബാധിച്ച് ഡോക്ടര്‍ മരിച്ചു. അട്ടക്കുളങ്ങര കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോ. എം എസ് ആബ്ദിനാണ് മരിച്ചത്. സംസ്ഥാനത്ത് കൊറോണ ബാധിച്ച് ജീവൻ നഷ്ടപ്പെടുന്ന ആദ്യ ഡോക്ടറാണ് ആബ്ദിന്‍.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആബ്ദിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഡോക്ടര്‍ മരണമടഞ്ഞത്.

Related Topics

Share this story