Times Kerala

കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ ആകാംക്ഷ, ഗർഭിണിയായ ഭാര്യയുടെ വയര്‍ കീറി നോക്കി ഭര്‍ത്താവ്.!!

 
കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ ആകാംക്ഷ, ഗർഭിണിയായ ഭാര്യയുടെ വയര്‍ കീറി നോക്കി ഭര്‍ത്താവ്.!!

ലഖ്‌നൗ: ആറുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കുത്തി കീറി ഭര്‍ത്താവ്. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനുള്ള ആകാംക്ഷയാണ് ഭര്‍ത്താവിനെ ക്രൂരതയിലേക്ക് നയിച്ചത്. അഞ്ച് പെണ്‍മക്കളുടെ അച്ഛനായ പന്നാലാല്‍ ആണ് 35-കാരിയായ ഭാര്യയുടെ വയര്‍ കുത്തിക്കീറിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് ഉത്തര്‍പ്രദേശ് നേക്പുര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം.അഞ്ച് പെണ്‍മക്കളാണ് ദമ്പതികൾക്ക്. ഭാര്യ ആറാമതും ഗര്‍ഭിണിയായതോടെ ഇത്തവണ ആണ്‍കുഞ്ഞ് വേണമെന്നായിരുന്നു പന്നാലാലിന്റെ ആഗ്രഹം. ഒടുവില്‍ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രതി വയര്‍ കീറി നോക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ അയല്‍ക്കാരാണ് ആദ്യം സമീപത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതിനാല്‍ യുവതിയെ പിന്നീട് ബയ്റേലിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Topics

Share this story