Times Kerala

മലയാള ചിത്രം ഇസാക്കിന്റെ ഇതിഹാസത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

 
മലയാള ചിത്രം ഇസാക്കിന്റെ ഇതിഹാസത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

നവാഗതനായ ആര്‍ കെ അജയകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ഇസ്ഹാക്കിന്റെ ഇതിഹാസം. സിദ്ധിഖ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. സിദ്ധിഖ് ഒരു പുരോഹിതനായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്.ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, പ്രദീപ് കോട്ടയം, നെല്‍സണ്‍, പാഷാണം ഷാജി, അബു സലിം, അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രദാന താരങ്ങള്‍. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് അയ്യപ്പന്‍ ആര്‍ ആണ്. സുഭാഷ് കൂട്ടിക്കല്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്.

Related Topics

Share this story