Times Kerala

ലോകകപ്പ് ക്രിക്കറ്റിനായുള്ള കമന്റേറ്റര്‍മാരുടെ പട്ടിക പുറത്തിറങ്ങി

 
ലോകകപ്പ് ക്രിക്കറ്റിനായുള്ള കമന്റേറ്റര്‍മാരുടെ പട്ടിക പുറത്തിറങ്ങി

ഐ.സി.സി ലോകകപ്പിനുള്ള കമന്റേറ്റര്‍മാരുടെ പട്ടിക പുറത്തിറങ്ങി. 24 അംഗ ഐ.സി.സി കമന്റേറ്റര്‍സ് ആണ് ഉള്ളത്. മൂന്ന് ഇന്ത്യക്കാര്‍ പട്ടികയില്‍ ഉണ്ട്. സൗരവ് ഗാംഗുലി, സഞ്ജയ് മഞ്ജരേക്കര്‍,ഹര്‍ഷ ഭോഗ്ലെ എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍.വാസിം അക്രം,കുമാര്‍ സംഗക്കര,മൈക്കല്‍ ക്ലാര്‍ക്ക്,ഇസ ഗുഹ, മെലാനി ജോണ്‍സ്, ആലിസണ്‍ മിച്ചല്‍, റമീസ് രാജ, അത്തര്‍ അലി ഖാന്‍, ഗ്രേയം സ്മിത്ത്, ബ്രെണ്ടന്‍ മക്കല്ലം, ഷോണ്‍ പൊള്ളോക്ക് എന്നിവര്‍ണ് മറ്റ് പ്രമുഖ കമന്റേറ്റര്‍സ്. മൈക്കല്‍ ക്ലാര്‍ക്കിന്റെ ആദ്യ കമന്റേറ്റര്‍ മത്സരമാണിത്.

Related Topics

Share this story