Nature

ഐപിഎല്‍ പൂരത്തിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ചെന്നൈയും മുംബൈയും തമ്മില്‍

അബുദാബി: ഐ.പി.എല്‍ പതിമൂന്നാം സീസണ് ഇന്ന് യുഎഇയില്‍ തുടക്കം. അബുദാബി ഷെയ്ഖ് സായിദ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലാണ് കന്നിയങ്കം. അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടില്ല.ഐപിഎല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇത്തവണ കലാപരിപാടികളുണ്ടായിരിക്കില്ല. ഒപ്പം കളിക്കിടെ ചിയര്‍ലീഡേഴ്‌സുമുണ്ടാവില്ല.ഐപിഎല്ലിന് രണ്ടാം തവണയാണ് യുഎഇ വേദിയാകുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.