Times Kerala

പെണ്ണുങ്ങൾക്ക് കാലുകൾ മാത്രമല്ല ഉള്ളത്.! പോസ്റ്റുമായി നടി ആഭിജ ശിവകല

 
പെണ്ണുങ്ങൾക്ക് കാലുകൾ മാത്രമല്ല ഉള്ളത്.! പോസ്റ്റുമായി നടി ആഭിജ ശിവകല

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായിനിരവധി നടിമാരാണ് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നത്. അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട് എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് നടി റിമ കല്ലിങ്ങൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതിന് പിന്നാലെ എസ്തർ അനിൽ, അമേയ മാത്യു നസ്രിയ നസീം, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി, ​ഗായിക ​ഗൗരി ലക്ഷ്മി, അനുപമ പരമേശ്വരൻ, ​ഗ്രേസ് ആന്റണി, നിമിഷ സജയൻ എന്നിവരാണ് റിമ മുന്നോട്ട് വച്ച ‘ഞങ്ങൾക്കും കാലുകളുണ്ട് (Yes We Have Legs)’ എന്ന ക്യാമ്പയിന് ഏറ്റെടുത്ത് മുന്നോട്ട് വന്നത്. ഇപ്പോൾ ഇതാ നടി ആഭിജ ശിവകല പങ്കുവച്ച ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ വെെറലാകുന്നത്. ‘സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല തലച്ചോറും’ ഉണ്ടെന്നാണ് ചിത്രത്തിന് ആഭിജ അടിക്കുറിപ്പായി നൽകിയത്.

 

View this post on Instagram

 

Not only Legs, Butt, also Brains 😎😎😎 PC: @iambodhisattva_ #womenhavelegs 👍 #womenhavebrains

A post shared by Abhija Sivakala (@abhija.official) on

Related Topics

Share this story