Nature

നടക്കുന്നത് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നുള്ള ആ​സൂ​ത്രി​ത നീ​ക്കം; കോടിയേരി ബാലകൃഷ്ണൻ 

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഗൂഢ നീ​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന ആരോപണവുമായി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ്രീ​തി​യി​ൽ അ​സ്വ​സ്ഥ​രാ​യ​വ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​ട്ടി​മ​റി സ​മ​രം ന​ട​ത്തു​ന്നതെന്നും അദ്ദേഹം പറഞ്ഞു.

മ​ന്ത്രി​മാ​രെ കൊ​ല​പ്പെ​ടു​ത്താ​നാ​ണ് ഇത്തരക്കാർ ശ്ര​മി​ക്കു​ന്ന​ത്. കൊ​ല്ല​ത്ത് കെ.​ടി. ജ​ലീ​ലി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ വാ​ഹ​നം കു​റു​കെ ഇ​ട്ട​തും എ.​കെ. ബാ​ല​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ പ​ട​ക്കം എ​റി​ഞ്ഞ​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെന്നും അദ്ദേഹം ആരോപിച്ചു.

ഇ​ത് ആ​സൂ​ത്രി​ത​മാ​യ അ​ട്ടി​മ​റി സ​മ​ര​മാ​ണ്. ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ത​ന്നെ ചെ​റു​ക്കാ​നാ​ണ് ഇ​ട​ത് മു​ന്ന​ണി​യു​ടെ ശ്ര​മം. സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള​തി​നാ​ൽ ഭ​യ​പ്പാ​ടി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ഒ​ത്തുചേ​ര്‍​ന്ന പോ​ലെ സം​സ്ഥാ​ന​ത്തെ​ല്ലാ​യി​ട​ത്തും ന​ട​ക്കു​ന്നു. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ന​ട​ത്തു​ന്ന അ​ട്ടി​മ​റി സ​മ​ര​ങ്ങ​ളെ തു​റ​ന്ന് കാ​ണി​ക്കാ​ൻ ഏ​രി​യ ത​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കും. ഇ​ട​ത് മു​ന്ന​ണി​ക്ക് തു​ട​ര്‍ ഭ​ര​ണ​മു​ണ്ടാ​കു​മെ​ന്ന നി​ല​വ​ന്ന​പ്പോ​ഴാ​ണ് കോ​ൺ​ഗ്ര​സി​ന് ഹാ​ലി​ള​കി​യ​ത്. സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്ന​ത് ജ​ന​പ​ക്ഷ സ​മീ​പ​ന​മാ​ണ്. ഇ​തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് പ​രി​ഭ്രാ​ന്തി​യു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.