Nature

സൗദിക്ക് നേരെ ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച്‌ യെമനിലെ ഹൂതികള്‍

റിയാദ് : സൗദിക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച്‌ യെമനിലെ ഹൂതികള്‍. ദക്ഷിണ സൗദിയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഖമീസ് മുശൈത്തിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണം വിജയികരമായി പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു.

സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.