കൊച്ചി: മലമ്പുഴ ഡാമിനു സമീപം അനധികൃത റിസോര്‍ട്ടു നിര്‍മാണത്തിന് അനുമതി നല്‍കിയതിനെ ചോദ്യം ചെയ്തു നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. പാലക്കാടന്‍ കര്‍ഷക മുന്നേറ്റമെന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത് .ചട്ടമനുസരിച്ചു ഡാമിനു സമീപം 1000 മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ പാടില്ല എന്നാല്‍ ഡാമിനു 35 മീറ്റര്‍ അകലെയാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയത് .
അനധികൃത റിസോര്‍ട്ടു നിര്‍മ്മാണം;ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി
You might also like
Comments are closed.