Times Kerala

ബലാത്സംഗക്കേസിലെ പ്രതികളുടെ ലിംഗം ഛേദിക്കും, നിയമം പാസാക്കി നൈജീരിയൻ സ്റ്റേറ്റ്

 
ബലാത്സംഗക്കേസിലെ പ്രതികളുടെ ലിംഗം ഛേദിക്കും, നിയമം പാസാക്കി നൈജീരിയൻ സ്റ്റേറ്റ്

അബുജ: ബലാത്സംഗക്കേസിൽ പ്രതികളാകുന്ന പുരുഷന്മാരുടെ ലിംഗം ഛേദിക്കാനുള്ള നിയമം പാസാക്കി നൈജീരിയയിലെ കഡുന സ്റ്റേറ്റ്. മാത്രമല്ല,14വയസിൽ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നൽകാനുള്ള നിയമവും ഇവിടെ നിലവിൽ വന്നു.കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ശക്തമായ ശിക്ഷ ആവശ്യമാണെന്ന് നിയമം പാസാക്കിക്കൊണ്ട് ഗവർണർ നാസിർ അഹമ്മദ് എൽ റുഫായി പറഞ്ഞു.കൊറോണ വൈറസ് ബാധയെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സമയത്ത് നൈജീരിയയിൽ ബലാത്സംഗക്കേസുകളുടെ എണ്ണം ക്രമാതാതമായി വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത ശിക്ഷ തന്നെ നൽകാൻ നിയമം പാസാക്കിയത്.ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ ബലാത്സംഗത്തിനെതിരായ ഏറ്റവും കർശനമായ നിയമമാണ് കടുന സംസ്ഥാനത്തിന്റെ പുതിയ നിയമം.ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് മരണശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് വനിതാ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story