Times Kerala

‘ആ നഷ്ടം അനുഭവിക്കുംവരെ നിങ്ങള്‍ക്കത് മനസിലാവില്ല, അതിനാണ് ഞാനിവിടെയുള്ളത്’ ചർച്ചയായി ഭാവനയുടെ പോസ്റ്റ്

 
‘ആ നഷ്ടം അനുഭവിക്കുംവരെ നിങ്ങള്‍ക്കത് മനസിലാവില്ല, അതിനാണ് ഞാനിവിടെയുള്ളത്’ ചർച്ചയായി ഭാവനയുടെ പോസ്റ്റ്

നടി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് ഒരിക്കലും മനസിലാവില്ല, അതിനാണ് ഞാനിവിടെയുള്ളത്- കര്‍മ്മ’, എന്ന പോസ്റ്റാണ് ഭാവന ഷെയര്‍ ചെയ്തിരിക്കുന്നത്.ഗായികമാരായ സിതാരയും സയനോരയും ഉള്‍പ്പെടെ ഭാവനയുടെ സുഹൃത്തുക്കള്‍ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബെംഗളൂരുവിലാണ് ഭാവനയിപ്പോള്‍. താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകളും ഫോട്ടോകളും ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

Related Topics

Share this story