Nature

ചൈന ലക്ഷ്യം വയ്ക്കുന്നത് ഡെപ്സാംഗ് സമതലം; കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി കേന്ദ്ര സുരക്ഷാ ഏജൻസികൾ

ന്യൂഡൽഹി: ലഡാക്ക് സംഘർഷ മേഖലയിൽ ചൈന നടത്തുന്ന സൈനിക നീക്കങ്ങളുടെ നിർണായക വിവരങ്ങൾ പുറത്ത്. ഗൽവാൻ താഴ്വരയിലും പാംഗോഗ് താടകതീരത്തും വൻതോതിലുള്ള ചൈനീസ് സാന്നിധ്യമുണ്ടെങ്കിലും ചൈന ലക്ഷ്യം വയ്ക്കുന്നത് ഡെപ്സാംഗ് സമതലമാണെന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസികൾ കേന്ദ്രസർക്കാരിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

സമതലമേഖലയായ ഡെപ്സാംഗ് പിടിച്ചെടുക്കുക വഴി സൈനിക തലത്തിൽ ഇന്ത്യയ്ക്ക് മേൽ മേൽക്കൈ നേടാൻ ചൈനയ്ക്ക് സാധിക്കും. മറ്റിടങ്ങളിൽ സംഘർഷ സാഹചര്യം സൃഷ്ടിച്ച് ഇന്ത്യൻ സേനകളുടെ അങ്ങോട്ട് തിരിച്ച ശേഷം ഡെപ്സാംഗിൽ മുന്നേറ്റം നടത്തുകയാണ് ചൈനീസ് പദ്ധതിയെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.

അതേസമയം, ലഡാക്ക് അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും ചൈനീസ് അധിനിവേശത്തെ അപലപിച്ചും ഇന്ത്യൻ പാർലമെൻ്റ് പ്രമേയം പാസാക്കിയേക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.