Nature

സി​പി​എം വി​വാ​ദ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കുന്നു; വിമർശനവുമായി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: ഖു​ർ​ആ​നെ​പോ​ലും പ്ര​തി​പ​ക്ഷം രാ​ഷ്ട്രി​യ​ക്ക​ളി​ക്ക് ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ർ​ശത്തിനെതിരെ വി​മ​ർ​ശനവുമായി മു​സ്‌​ലീം ലീ​ഗ് നേ​താ​വി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. സി​പി​എം വി​വാ​ദ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ൽ അ​ത്കൊ​ണ്ട് ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ഖു​ർ​ആ​ൻ വി​ഷ​യം സം​ബ​ന്ധി​ച്ച് പ​ല മ​ത​നേ​താ​ക്ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. അ​ത് ആ​രും ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല.  ഈ ​നാ​ട്ടി​ൽ ഓ​രോ മ​ത​വി​ശ്വാ​സി​ക്കും വി​ശു​ദ്ധ ഗ്ര​ന്ഥ​ങ്ങ​ൾ കൊ​ണ്ടു ന​ട​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം ഉ​ണ്ട്. അ​ത് ഇ​ന്ന​ലെ അ​ധി​കാ​ര​ത്തി​ൽ വ​ന്ന കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കി​യ സൗ​ജ​ന്യ​മ​ല്ല. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന സ്വാ​ത​ന്ത്ര്യ​മാ​ണ്. കേ​സി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ഇ​ക്കാ​ര്യം വി​വാ​ദ​മാ​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെന്നും അദ്ദേഹം പറഞ്ഞു. അ​ധി​കാ​ര സ്ഥാ​ന​ത്ത് നി​ന്നും മാ​റി​നി​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​നാ​ക​ണം. അ​ല്ലാ​തെ സ​ക്കാ​ത്തും റ​മ​ദാ​ൻ കി​റ്റും ഖു​ർ​ആ​ൻ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് വി​ശ്വാ​സി​ക​ളു​ടെ മ​ന​സ് വേ​ദ​നി​പ്പി​ക്കു​ക​യ​ല്ല ചെ​യ്യേ​ണ്ടതെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.