Nature

‘ഭാഭിജി പപ്പടം കഴിച്ച് എത്ര പേര്‍ക്ക് കോവിഡ് ഭേദമായി’; രോഗ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് സഞ്ജയ് റാവത്ത്

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായിശിവസേന എംപി സഞ്ജയ് റാവത്ത്. ഭാഭിജി പപ്പടം കഴിച്ച് എത്ര പേരാണ് കൊവിഡ് മുക്തരായതെന്ന് സഞ്ജയ് റാവത്ത് പരിഹസിച്ചു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിനെതിരെയാണ് റാവത്തിന്‍റെ പരിഹാസം. കൊവിഡ് പ്രതിരോധിക്കാന്‍ സഹായകരമായ ആന്‍റിബോഡി ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഭാഭിജി പപ്പടം എന്ന വാദവുമായി അര്‍ജുന്‍ റാം മേഘ്വാള്‍ എത്തിയിരുന്നു.

മഹാരാഷ്ട്രയിലെ രോഗ ബാധ രാജ്യത്ത് ഏറ്റവും അധികമാണെങ്കിലും രോഗബാധിതരില്‍ ഏറിയ പങ്ക് ആളുകളേയും ചികിത്സിച്ച് ഭേദമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.മഹാരാഷ്ട്രയില്‍ രോഗ വ്യാപനം തടയാന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സഹായിച്ചു. എന്നാല്‍ കേന്ദ്രത്തിന്‍റെ നിലപാട് രാജ്യത്തിന് സഹായകരമായിരുന്നില്ല. മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയായ ധാരാവിയില്‍ കോവിഡ് വ്യാപനം തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടി.  മുപ്പതിനായിരത്തില്‍ അധികം ആളുകള്‍ മഹാരാഷ്ട്രയില്‍ കോവിഡ് മുക്തരായി. ഇവരൊന്നും ഭാഭിജ് പപ്പടം കഴിച്ചല്ല രോഗമുക്തി നേടിയതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.