Times Kerala

കോപാ അമേരിക്കക്കുള്ള ബ്രസീല്‍ ടീം പ്രഖ്യാപിച്ചു

 
കോപാ അമേരിക്കക്കുള്ള ബ്രസീല്‍ ടീം പ്രഖ്യാപിച്ചു

സാവോപോളോ: അടുത്ത മാസം നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. സ്വന്തം നാട്ടില്‍ നടക്കുന്ന കോപ അമേരിക്കന്‍ കിരീടം സ്വന്തമാക്കാന്‍ മികച്ച ടീമിനെയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചിട്ടുള്ളത്. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരങ്ങളായ മാഴ്‌സലോ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ക്ക് ടീമിലിടം കിട്ടിയില്ല. പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ ലിവര്‍പൂള്‍ താരങ്ങളായ ഫാബിഞ്ഞോ, ലൂക്കാസ് മൗറ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകകപ്പിന് ശേഷം ആദ്യമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫെര്‍ണാണ്ട@ിഞ്ഞോ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തി.

ടീം: ഗോള്‍ കീപ്പര്‍മാര്‍: അലിസണ്‍ ബക്കര്‍, കാസിയോ, എഡേഴ്‌സണ്‍പ്രതിരോധം: അലക്‌സ് സാന്ദ്രോ, ഡാനി ആല്‍വസ്, എഡര്‍ മിലിറ്റാവോ, ഫാഗ്നര്‍, ഫിലിപ് ലൂയീസ്, മാര്‍ക്വീഞ്ഞസ്, മിറാന്‍ഡ, തിയാഗോ സില്‍വ.മധ്യനിര: അലന്‍, ആര്‍തര്‍, കസാമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പകേറ്റ, കുട്ടീഞ്ഞോ.മുന്നേറ്റനിര: നെരസ്, എവര്‍ട്ടണ്‍, ഫിര്‍മീഞ്ഞോ, ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍.

Related Topics

Share this story