Times Kerala

ലോകകപ്പിൽ ‘ഈ’ വീക്ക്‌നെസ് ഇന്ത്യയെ വേട്ടയാടും;മുന്നറിയിപ്പുമായി ഗംഭീർ

 
ലോകകപ്പിൽ ‘ഈ’ വീക്ക്‌നെസ് ഇന്ത്യയെ വേട്ടയാടും;മുന്നറിയിപ്പുമായി ഗംഭീർ

എന്നാല്‍ ഏറ്റവും മികച്ച സംഘവുമായി ലോകകപ്പ് വേട്ടക്കൊരുങ്ങുകയാണ് ഇന്ത്യ. എന്നാൽ, ആശ്വസിക്കാന്‍ വരട്ടെയെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യക്കു പ്രധാനമായൊരു വീക്ക്‌നെസുണ്ടെന്നും ഇത് ലോകകപ്പിൽ അപകടം വരുത്തുമെന്നും അദ്ദേഹം പറയുന്നു.ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഒരു പേസര്‍ കുറവാണെന്നും ഇതാണ് ഏറ്റവും വലിയ പോരായ്മയെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

നിലവിലെ 15 അംഗ ടീമില്‍ മൂന്ന് അംഗീകൃത പേസര്‍മാരാണുള്ളത്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് അംഗീകൃത പേസര്‍മാര്‍.ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരെയും പേസ് ബൗളിങില്‍ പരീക്ഷിക്കാമെങ്കിലും ഇവര്‍ എത്രത്തോളം ക്ലിക്കാവുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നു ഗംഭീര്‍ വിശദമാക്കി.

ലോകകപ്പില്‍ ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുംറയെ ഗംഭീര്‍ പ്രശംസിച്ചു. ഇന്ത്യന്‍ ടീമിന് സമീപകാലത്ത് ബുംറ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.ഇംഗ്ലണ്ടിലെ വിക്കറ്റുകള്‍ കൂടുതല്‍ ഫ്‌ളാറ്റായിരിക്കും. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ ഇന്ത്യ എത്രത്തോളം മുന്നേറുമെന്നു തീരുമാനിക്കുക ബുംറയുടെ പ്രകടനമായിരിക്കും. ഈ ലോകകപ്പില്‍ റണ്‍മഴ തന്നെ പ്രതീക്ഷിക്കാമെന്നും ഗംഭീര്‍ പറഞ്ഞു.

Related Topics

Share this story