Times Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെ സമഗ്ര വികസനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും

 
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെ സമഗ്ര വികസനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന്‍റെ സമഗ്ര വികസനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഇതിനുള്ള മാസ്റ്റര്‍പ്ലാന്‍ നേരത്തെ തയ്യാറായിരുന്നു. എട്ടിന് നടന്ന ഭൂമിപൂജയുടെ ഔദ്യോഗിക ഉത്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയന്‍ ഒരു മാസം മുന്‍പ് നിര്‍വഹിച്ചതാണ്. മെഡിക്കല്‍കോളേജ് റോഡ് മൂന്നുവരിയായി വികസിപ്പിക്കുക ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുക ഇവയാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. രണ്ട് മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ് കേന്ദ്രങ്ങളും ഇതിനോടൊപ്പം നിര്‍മ്മിക്കുന്നുണ്ട്.മെഡിക്കല്‍ കോളേജിന്‍റെ സമഗ്ര വികസനം എന്ന ചിരകാലാഭിലാഷമാണ് നടപ്പില്‍ വരാന്‍ പോകുന്നത്. ആദ്യ ഘട്ടത്തില്‍ പദ്ധതിക്കുവേണ്ടി 58.37 കോടി രുപ അനുവദിച്ചിരുന്നു. ഇതില്‍ 58.37 കോടി രൂപ ഫ്‌ളൈഓവര്‍ നിര്‍മ്മാണത്തിനുവേണ്ടിയുള്ളതാണ്. ആദ്യഘട്ടം 15 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍കെല്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നടത്തിപ്പ്ചുമതല.

Related Topics

Share this story