Nature

ബൈക്കിൽ കടത്താൻ ശ്രമിച്ച 7.1 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട് : ബൈക്കില്‍ കടത്താൻ ശ്രമിച്ച 7.1 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ . വടകര ആയഞ്ചേരി സ്വദേശി കിഴക്കയില്‍ വീട്ടില്‍ മുരളിയുടെ മകന്‍ ശ്രീജിത്ത് (25), അങ്ങോടി താഴെ കുനിയില്‍ ശങ്കരക്കുറുപ്പ് മകന്‍ രഞ്ജിത്ത് (38) എന്നിവരെയാണ് വടകര എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാറും സംഘവും പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിന്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇവരിൽ നിന്ന് കഞ്ചാവ് പിടികൂടിയത് . പ്രതികള്‍ സഞ്ചരിച്ചിരുന്ന രഞജിത്തിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റും എക്‌സൈസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു . പ്രിവന്റീവ് ഓഫിസര്‍ പ്രമോദ് പുളിക്കുല്‍ സിവില്‍ എക്‌സൈസ് ഒഫിസര്‍മാരായ കെ.കെ. ജയന്‍ , എന്‍.എസ്.സുനിഷ്, ജി.ആര്‍.രാഗേഷ് ബാബു, എ.പി.ഷിജിന്‍, സി.വി. സന്ദീപ്, എക്‌സൈസ് െ്രെഡവര്‍ ആര്‍.എസ് ബബിന്‍ ആര്‍.എസ് എന്നിവര്‍ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.