Nature

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; മുഖ്യ പ്രതികളായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വെഞ്ഞാറമൂട് : തേമ്പാമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് മദപുരം ഉണ്ണി, അന്‍സര്‍ എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.

ഇതിനു മുന്നോടിയായി മദപുരം ഉണ്ണിയെ കൊലപാതകം നടന്ന തേമ്ബാമൂട് ജങ്ഷന്‍, മുത്തിക്കാവ് ഫാം ഹൗസ്, മരുതുംമൂട്, മദപുരം എന്നിവിടങ്ങളിലെത്തിച്ച്‌ വീണ്ടും തെളിവെടുപ്പ് നടത്തി . കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് കണ്ടെടുത്തിട്ടുണ്ട് . പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നുണ്ട് . കൊലപാതകത്തിന് മുമ്ബുംശേഷവും പ്രതികള്‍ ബന്ധപ്പെട്ടവരുടെ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട് . കേസില്‍ പ്രതികളായ 9 പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.