Nature

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020, പാസാക്കി ലോക്സഭ

ന്യൂ ഡല്‍ഹി : ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020, ലോക്സഭയിൽ പാസ്സായി . റിസര്‍വ് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ അധികാരം നല്‍കുന്ന ബില്‍ ആണ് ലോക്സഭയിൽ പാസാക്കിയത് , സഹകരണ ബാങ്കുകളെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ പറഞ്ഞു .

ബില്ലിലൂടെ നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളിലെ അംഗങ്ങളുടെ അധികാരം ഇതുവഴി കുറയില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 420 സഹകരണ ബാങ്കുകള്‍ രാജ്യത്ത് തകര്‍ന്നു . ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഭേദഗതി കൊണ്ട് വന്നത്. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതല്ല ഈ ഭേദഗതി.

കഴിഞ്ഞ രണ്ട് വര്‍ഷമായി സഹകരണ ബാങ്കുകളുടെയും ചെറുകിട ബാങ്കുകളുടെയും നിക്ഷേപകര്‍ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ സംരക്ഷിക്കുന്നതിനായാണ് ഈ ഭേദഗതി കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത് . ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന പല സഹകരണ സംഘങ്ങളുടെയും സാമ്ബത്തിക ആരോഗ്യത്തെ സംബന്ധിച്ച്‌ വളരെ പുലര്‍ത്തുന്നതിനാലാണ് സര്‍ക്കാരിന് ഓര്‍ഡിനന്‍സിലേക്ക് പോകേണ്ടിവന്നുതെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.