Nature

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിയുടെ കാര്‍ ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു

ആദൂര്‍: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയുടെ കാര്‍ ഡ്രൈവര്‍ക്കെതിരെയും ആദൂര്‍ പൊലീസ് കേസെടുത്തു . കേസിലെ മുഖ്യപ്രതിയായ കര്‍ണാടക സ്വദേശിയും ബദിയടുക്ക ഗോളിയടുക്കയില്‍ താമസക്കാരനുമായ മൊയ്തു(54)വിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു . ഇയാളുടെ ഡ്രൈവറും സഹായിയുമായ ഗോളിയടുക്കയിലെ ഇബ്രാഹിം എന്ന ഉമ്പുവിനെതിരെയാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത് .

ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ് . പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ഇബ്രാഹിം ആണെന്ന് പോലീസ് പറയുന്നു . പീഡന വിവരം മറച്ചുവെച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.