Times Kerala

പ്ലസ്ടു ഫലം അറിയാന്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ല

 
പ്ലസ്ടു ഫലം അറിയാന്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ല

തിരുവല്ലയില്‍ പ്ലസ്ടു ഫലം അറിയാന്‍ പോയ വിദ്യാര്‍ത്ഥിയെ കാണാനില്ല. തിരുവല്ലയിലെ നെല്ലാട് ചക്കാലവീട്ടില്‍ വര്‍ഗ്ഗീസിന്റെ മകന്‍ സിജുവിനെയാണ് കാണാതായിരിക്കുന്നത്. ഈ മാസം എട്ടിന് പരീക്ഷാ ഫലം അറിയാനെന്ന് പറഞ്ഞ് സകൂളിലേക്ക് പോയതാണ് സിജു.അതേസമയം, പരീക്ഷയില്‍ സിജു പരാജയപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. മൊബൈല്‍ വിദ്യാര്‍ത്ഥിക്ക് ഉണ്ടായിരുന്നില്ല. കൂടുതലായി ആരുമായും സൗഹൃദം പുലര്‍ത്താത്ത പ്രകൃതമാണ് സിജുവിന്റേതെന്ന് ബന്ധുക്കള്‍ പറയുന്നു.

Related Topics

Share this story