Nature

ഭീകരവാദത്തിനെതിരെ വിട്ടു വീഴ്ചയില്ല; കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യൻ സൈന്യം വധിച്ചത് 138 ഭീകരരെ

ന്യൂഡൽഹി: ഭീകരവേട്ട തുടർന്ന് ഇന്ത്യ. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ 138 ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.

“ജമ്മു കശ്മീരിലാണ് ഭീകരവാദം പ്രധാനമായും നിലനിൽക്കുന്നത്. അതിർത്തിക്ക് അപ്പുറത്ത് നിന്നും ലഭിക്കുന്ന പിന്തുണയും സഹായങ്ങളുമാണ് ഇതിന് കാരണം. കഴിഞ്ഞ 30 വർഷങ്ങളായി ഭീകരവാദം വളർച്ച പ്രാപിച്ചതിൽ ഇത്തരം കാര്യങ്ങൾ പ്രധാന പങ്കുവഹിച്ചു.” – അദ്ദേഹം പറഞ്ഞു.

“ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഭീകരവാദികളെ തുടച്ചുനീക്കാനായി ഇന്ത്യൻ സൈന്യം ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്. കശ്മീരിലെ വെടിനിർത്തൽ കരാർ ലംഘനങ്ങൾ, അതിർത്തി കടന്നുള്ള ഭീകരത, ഭീകരരുമായുള്ള ഏറ്റുമുട്ടൽ എന്നിവയിലൂടെ 50 സൈനികരാണ് വീരമൃത്യു വരിച്ചത്.” – അദ്ദേഹം ലോക്‌സഭയിൽ അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.