Nature

ക്ഷീരഗ്രാമം പദ്ധതി:മലപ്പുറം ജില്ലയില്‍ മങ്കട ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു

മലപ്പുറം;  ക്ഷീര വികസന വകുപ്പിന്റെ ക്ഷീരഗ്രാമ പദ്ധതിക്കായി ജില്ലയില്‍ മങ്കട ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്തു. സംസ്ഥാനത്ത് ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 25 പഞ്ചായത്തുകളിലാണ് മങ്കട പഞ്ചായത്തും ഉള്‍പ്പെട്ടിരിക്കുന്നത്. പഞ്ചായത്തിലെ ക്ഷീര സംഘങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് പശു യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനും തൊഴുത്ത് നിര്‍മാണത്തിനും കാലിത്തീറ്റയ്ക്കുമുള്ളതാണ് പദ്ധതി. 50 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്തില്‍ ചെലവഴിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മങ്കട ഗ്രാമ പഞ്ചായത്തിലെ ക്ഷീരകര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്തംബര്‍ 30നകം മങ്കട ക്ഷീര വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

പദ്ധതി പ്രകാരം രണ്ട് പശു യൂനിറ്റ് (30 എണ്ണം ), അഞ്ച് പശു യൂനിറ്റ് (നാല് എണ്ണം ), ഒരു പശു + ഒരു കിടാരി (10 എണ്ണം ), മൂന്ന് പശു + രണ്ട് കിടാരി (മൂന്ന് എണ്ണം), അവശ്യാധിഷ്ഠിത ധനസഹായം (18എണ്ണം), കറവയന്ത്രം (അഞ്ച് എണ്ണം), കാലിത്തൊഴുത്ത് (രണ്ട് എണ്ണം ), മിനിമൈസ് എന്‍വിറോണ്‍മെന്റല്‍ സ്ട്രസ്സ് (ഒന്ന്), മിനറല്‍ മിക്‌സ്ചര്‍ (154 കി. ഗ്രാം ) എന്നിങ്ങനെയാണ് നടപ്പാക്കുന്നത്. പഞ്ചായത്തിലെ കറവപ്പശുക്കളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തുക വഴി പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മങ്കട ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.