Nature

വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം; പദ്ധതി നിര്‍വഹണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്. തിരൂരില്‍ പതിനഞ്ചോളം സ്മാര്‍ട്ട് അങ്കണവാടികളും ഒമ്പത് ഒന്നാന്തരം ഒന്നാം ക്ലാസുകളുമാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിനോടകം ഒരുക്കിയിരിക്കുന്നത്.

ബ്ലോക്കിന് കീഴിലെ തെരെഞ്ഞെടുത്ത ഒമ്പത് വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് ഒന്നാന്തരമാക്കുക, 15 അങ്കണവാടികളെ ഹൈടെക്കാക്കി മാറ്റുക എന്നിവയായിരുന്നു തിരൂര്‍ ബ്ലോക്ക് ഈ വര്‍ഷം ഏറ്റെടുത്ത് നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി പ്രാരംഭ ഘട്ടത്തില്‍ തന്നെ ഗ്രാമ പഞ്ചായത്തുകളുടെ അംഗീകാരവും സഹകരണവും ഉറപ്പാക്കിയാണ് പദ്ധതികള്‍ക്ക് തുടക്കമിട്ടത്. ഗണിതം, ശാസ്ത്രം, ഭാഷ, കലാ-കായികം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ആക്ടിവിറ്റി കോര്‍ണറുകളും ഓരോ കുട്ടിക്കും ആകര്‍ഷകമായ മേശ, കസേര എന്നിവയുള്‍പ്പടെ സൗകര്യങ്ങള്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങളും കഥകളും പാട്ടുകളും പ്രദര്‍ശിപ്പിക്കാനായി എല്‍.സി.ഡി പ്രൊജക്ടറുകളും ശബ്ദ സംവിധാനവും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്. ഭൗതിക സൗകര്യങ്ങളോടൊപ്പം അക്കാദമികമായ നിലവാരത്തിനും പ്രാധാന്യം നല്‍കി മലപ്പുറം ഡയറ്റ്, തിരൂര്‍ ബി.ആര്‍.സി, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്തത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.