Nature

ബിജെപി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പിണറായിയുടെ ശുപാർശ ആവശ്യമില്ല; കുമ്മനം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരായ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ. കെ സുരേന്ദ്രന് സമനിലതെറ്റിയെന്ന പിണറായിയുടെ പരാമർശം പരിഹാസ്യമായിരിക്കുകയാണെന്നും കുമ്മനം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പാർട്ടി സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയത് പൂർണബോദ്ധ്യത്തോടെയാണ്. അതിന് പിണറായിയുടെ ശുപാർശ ആവശ്യമില്ല. സ്വർണക്കടത്തു കേസ് ആദ്യമായി പുറത്തു കൊണ്ടുവന്നതിലുള്ള വിരോധമാണ് സുരേന്ദ്രനോട് മുഖ്യമന്ത്രിക്ക് ഉള്ളത്. തനിക്കെതിരെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചപ്പോൾ അന്വേഷിക്കട്ടെ എന്ന് മറുപടി പറയേണ്ടതിന് പകരം മനോനില തെറ്റി എന്ന മറുആരോപണം കൊണ്ട് നേരിട്ടത് എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ്.

ജലീലിന് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകി. പക്ഷെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ പറഞ്ഞത് ക്ലീൻ ചിറ്റ് ഇല്ലെന്നാണ്. അതേസമയം, ഇഡി അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരസ്പരവിരുദ്ധമാണ് ഈ നിലപാട്. ലൈഫ് മിഷൻ പദ്ധതിയിൽ പ്രശ്നമുണ്ടെന്ന് മുഖ്യമന്ത്രി ഇപ്പോൾ സമ്മതിച്ചു. ജലീലിന്റെ കാര്യത്തിലും എല്ലാം സമ്മതിക്കേണ്ടിവരുമെന്നും കുമ്മനം പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.