Nature

അതിർത്തിയിലെ സംഘർഷങ്ങൾക്ക് കാരണം ഇന്ത്യ; രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് ചൈനയുടെ മറുപടി

ബീജിംഗ്: അതിർത്തിയിലെ സംഘർഷങ്ങൾക്ക് കാരണം ഇന്ത്യയാണെന്ന ആരോപണവുമായി ചെെന. തർക്കമുള്ള അതിർത്തിമേഖലയിൽ സമാധാനം നിലനിർത്താൻ ഉണ്ടാക്കിയ കരാറുകൾ ഇന്ത്യയാണ് ലംഘി ച്ചതെന്നും ചെെനയുടെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. അതിർത്തി കരാറുകൾ ചെെന പാലിക്കുന്നില്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെെനീസ് വിദേശകാര്യ മന്ത്രാലയം.

ഇന്ത്യയുമായി ഒപ്പിട്ട കരാറുകളെ മാനിക്കുന്ന സമീപനമാണ് ചെെന സ്വീകരിക്കുന്നത്. അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ചെെന പ്രതിജ്ഞാബദ്ധമാണ്. നിലവിലെ സാഹചര്യങ്ങൾക്ക് ചെെനയെ പഴിചാരിയിട്ട് കാര്യമില്ല. ആദ്യം അതിർത്തി ലംഘിച്ചതും ചെെനയുടെ അതിർത്തി സേനയ്ക്ക് നേരെ വെടിയുതിർത്തതും ഇന്ത്യയാണെന്നും ചെെനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ ആരോപിച്ചു.

അതിർത്തിയിലെ സംഘർഷത്തിന് അയവു വരുത്താൻ ഈ തെറ്റുകൾ പരിഹരിച്ച് ഡിസ് എൻഗേജ്മെന്റ് കരാറുകൾ പാലിച്ച് ശക്തമായ നടപടിയെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും വാങ് വെൻബിൻ പറഞ്ഞു. നേരത്തെയും അതിർത്തി സംഘർഷത്തിൽ ചെെന ഇന്ത്യയ്ക്ക് മേൽ പഴിചാരി സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.