Times Kerala

ബധിരയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

 
ബധിരയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് : ബധിരയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഫാറൂഖ് കോളേജിലെ അധ്യാപകനായിരുന്ന പുത്തനത്താണി വൈരങ്കോട് കമറുദ്ദീന്‍ പരപ്പിലിനെയാണ് (37) അറസ്റ്റുചെയ്തത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കോളേജിലെ വിനോദയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയതായാണ് ഇന്റേണല്‍ കംപ്ലയിന്റ് സെല്ലില്‍ നല്‍കിയ പരാതിയില്‍ വിദ്യാര്‍ഥിനി പറഞ്ഞിരുന്നത്. സീറ്റില്‍ അടുത്തിരുന്ന അധ്യാപകന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കോളേജില്‍നിന്ന് അന്വേഷണ വിധേയമായി ഇയാളെ സസ്പെന്‍ഡ് ചെയ്തു.

Related Topics

Share this story